എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു
Mar 29, 2026 08:05 PM | By PointViews Editor

                   പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന ഭാരതീയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിൻ്റെ വല്ല കാര്യവുമുണ്ടായിരന്നോ? സ്വന്തം ഭരണ നേട്ടം പറഞ്ഞ് വോട്ട് പിടിക്കാൻ ഒരു കുടുക്കയുമില്ലാത്ത നരേന്ദ്രൻ ജി പാലക്കാട് ബിജെപിക്ക് വോട്ട് ചോദിക്കാൻ വന്നാൽ അത് ചോദിച്ചു വാങ്ങുന്നത് ജനാധിപത്യം. എന്നാൽ ചെയ്തതതാണോ? സ്വന്തം പാർട്ടിയിലെ പീഡകൻമാരേയും കോഴികളെയും സാക്ഷിയാക്കി രാഹുൽ മാങ്കുട്ടത്തെ കേറി ചുമ്മാ ഒന്ന് തോണ്ടി. തരത്തിൽ പോയി കളിക്കെടാ എന്നെങ്ങാനും രാഹുൽ പറഞ്ഞിരുന്നെങ്കിൽ നരേന്ദ്രൻ ചുറ്റി പോയേനേ. പക്ഷെ രാഹുൽഅത് പറഞ്ഞില്ല. നല്ല മനോഹരമായ മലയാള ഭാഷയിൽ മാന്യമായി അറഞ്ചം പുറഞ്ചം മാന്തിക്കീറി വിട്ടു.അതും മാന്യമായ ഭാഷയിൽ. ഐസ് കട്ടയ്ക്ക് പെയ്ൻ്റടിക്കുക, കാളവണ്ടി ചക്രത്തിന് കാറ്റടിക്കുക തുടങ്ങിയ പഴയ തരം ഡയലോഗുമായി ഒരു ഭാരതീയ് പ്രധാൻമന്ത്രി പാലക്കാട്ട് വന്ന് സ്വന്തം വ്യക്തിത്വത്തെ വെല്ലുവിളിച്ചാൽ തിരിച്ച് 4 ഡയലോഗ്സ് പറയാൻ കേരളത്തിൽ ആർജ്ജവമുള്ള ഒരാൺകുട്ടി രാഹുൽ മാങ്കുട്ടം മാത്രമാണ്. ഇതേപോലെ ഒരു ഓഞ്ഞ ഡയലോഗ് ഒന്നു പിണറായി വിജയനെ കുറിച്ച് നരേന്ദ്രൻ ജി പറഞ്ഞാൽ ഉടനെ റിയാസ് മാർക്കറ്റിൽ പോയി സ്നഗി വാങ്ങേണ്ടി വന്നേനേ. പാലക്കാട് എം എൽ എൽ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്നും കോൺഗ്രസിൻ്റെ യഥാർത്ഥ മുഖമെന്നുമാണ് ജീ വച്ച് കാച്ചിയത്. കണ്ണാടിയുടെ മുന്നിൽ പോയി നിൽക്കാത്തതാകാം ജിയുടെ കുഴപ്പമെന്ന് തോന്നുന്നു. ജിി യുടെ ഭാര്യ  ആര് എന്ന്ന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ തെളിയുന്ന സ്ത്രീ  ആരാണെന്ന് ചോദ്യത്തിന് ഉത്തരമില്ലാത്ത ജി യാ ണ് പാലക്കാട്ടെ എം എൽ എ യെ കളിയാക്കാൻ നടക്കുന്നതെന്നത് കോമഡി. പിന്നെ ജിയുടെ പാർട്ടിയുടെ മേൻമ എന്താണെന്ന് രാഹുൽ തന്നെ ചോദിക്കുന്നുണ്ട്. വായിക്കുക.


മിസ്റ്റർ പ്രൈം മിനിസ്റ്റർ,


പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ സ്ത്രീ സുരക്ഷയെ പറ്റിയൊക്കെ..


സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ എങ്കിലും നിങ്ങൾക്ക് അവകാശം ഉണ്ടോ?


ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവർക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി ഉന്നയിച്ചപ്പോൾ ഈ രാജ്യം തല കുനിച്ചു നിന്ന് നാളുകൾ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവർ ആരോപണം ഉന്നയിച്ച അങ്ങയുടെ സുഹൃത്ത് ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്?


കർണാടകയിലെ അങ്ങയുടെ വിശ്വസ്തൻ യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കൾ അല്ലേ ? എന്നിട്ട് ഇത് പറയാൻ നാണമില്ലേ?


അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപി യുടെ മുഖ്യ സംഘാടകർ ഇല്ലേ, അവരുടെ കയ്യിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കൾക്ക് വേണ്ടേ?


ഇതെല്ലാം പോട്ടെ, അങ്ങയുടെ പാർട്ടിയുടെ തല മുതിർന്ന നേതാവും രാജ്യസഭ മെമ്പറും ആയിരുന്ന സുബ്രഹ്മണ്യം സ്വാമി അങ്ങയെ പറ്റി ഉന്നയിച്ച ആരോപണത്തെ പറ്റി ഒരു വാക്ക് പ്രതികരിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ?


അതും പോട്ടെ നിങ്ങളുടെ ഏറ്റവും വലിയ ന്യായീകരണ തൊഴിലാളിയും മോദി ഭക്തയുമായിരുന്ന, നിങ്ങളെ പറ്റി പുസ്തകം വരെ എഴുതിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മധു പൂർണിമ കിശ്വർ കഴിഞ്ഞ ദിവസം നിങ്ങളെ പറ്റി പറഞ്ഞതിനെ പറ്റി എന്തെങ്കിലും പ്രതികരണം ഉണ്ടോ? എന്ത് കൊണ്ട് ആണ് നിങ്ങളോട് അവർ 2014 മുതൽ അകലം പാലിക്കുന്നത് എന്നും നിങ്ങളെ പറ്റി എഴുതിയ ബുക്ക് നേരിട്ട് കൈമാറഞ്ഞത് എന്ത് കൊണ്ട് ആണ് എന്ന് അവർ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു.


ഇതൊക്കെ പറയാൻ ദേശീയ മാധ്യമങ്ങൾക്കും ചില മലയാള മാധ്യമങ്ങൾക്കും പേടി കാണും.


എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ!!


മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ,

പിന്നെ മേരാ കണ്ണിൽ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!!!


This is Kerala Saar…

If I tell you I'm not afraid, Rahul will say no. Modi just pinched the chicken, Rahul tore Narendra apart and left him pinned against the wall.

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories